Tuesday, 12 December 2017

ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം
-@@@@@@-

ചന്ദ്രൻ മാഷ് അന്നും വെറുതെയിരുന്ന് ക്ഷിണിച്ചതിന്റെ  ക്ഷിണം മാറ്റാൻ കഥയെഴുത്ത് തുടങ്ങി..
സെൽഫിയെടുക്കാൻ മാത്രം പോവാറുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നും ജോലി കഴിഞ്ഞെത്തിയ പ്രിയതമ തൊട്ട് പിറകിൽ വന്ന് നിന്നത് മാഷ് അറിഞ്ഞില്ല..

"ങ്ങേ,  ഇത് നമ്മുടെ വിട്ടിൽ മിനിഞ്ഞാന്ന് വന്ന പാമ്പിന്റെ കഥയല്ലേ.. ? അപ്പോൾ ഇതിലെ ചന്ദ്രൻ മാഷ് ശരിക്കും നിങ്ങളാണല്ലേ.. ?"
മാഷ് ഞെട്ടി പിറകിലേക്ക് നോക്കി...
"എന്റെ അനുഭവങ്ങൾ മറ്റുള്ളവർക് ഊർജം നൽകുന്നുണ്ടെങ്കിൽ ആയ്ക്കോട്ടെ എന്ന് വിചാരിച്ചിട്ട് എഴുതിയതാ.. " മാഷ് വിനയചന്ദ്രൻ ആയി...

"സ്വന്തം അനുഭവങ്ങൾ ഇത്ര മനോഹരമായ കഥകളാക്കി എഴുതുക അസാമാന്യ കഴിവ് തന്നെ.. "
പ്രിയതമയുടെ പ്രശംസയെ 'ഇതൊക്കെ എന്ത്' എന്ന മട്ടിൽ നോക്കി മാഷ് മൊഴിഞ്ഞു
"അനുഭവങ്ങൾ പാളിച്ചകൾ എന്നാണല്ലോ.., എന്തായാലും നീ പോയി ആ കയ്‌പ്പ വള്ളിക്കൊക്കെ വെള്ളമൊഴിച്ചെ...  അടുത്ത ആഴ്ച കയ്പക്കയിൽ പിടിച്ചു ഒരു സെൽഫിയെടുത്ത് fb യിൽ ഇടാനുള്ളതാ... "

പ്രിയതമ തിരിഞ്ഞ് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നിന്നു ചന്ദ്രൻ മാഷിനെ അടിമുടി ഒന്ന് കൂടി നോക്കിയിട്ട് ചോദിച്ചു..

"അപ്പോൾ കഴിഞ്ഞ ആഴ്ച എഴുതിയ കഥയിലെ ക്ലാസിൽ പോവാതെ ലേഡീസ് സ്റ്റാഫ്‌ റുമിൽ പോയി കുഴഞ്ഞാടിയതിന് ഹെഡ്മാഷ് ചീത്ത പറഞ്ഞ ചന്ദ്രൻ മാഷും നിങ്ങളാണോ ?

അതിനു മുമ്പത്തെ ആഴ്ചയിലെ ബാറിൽ കുഴപ്പമുണ്ടാക്കിയ ചന്ദ്രൻ മാഷ്...

അതിനു മുമ്പത്തെ ആഴ്ചയിലെ $#@$%$$%#  ചന്ദ്രൻ മാഷ്...

അതിനും മുമ്പത്തെ ആഴ്ചയിലെ #%$#@%$*%## ചന്ദ്രൻ മാഷ്...

അന്ന്‌ മുത്തത്തിയിൽ  ചന്ദ്രഗ്രഹണമായിരുന്നു.. 

No comments:

Post a Comment

Gift - Short Flm

https://youtu.be/mUTiDY7ykus